ഒരു കത്ത്
ജനിച്ച് വീണന്നു മുതൽ നിനക്കെന്നെയ് എനിക്ക് നിന്നെയ്ം അറിയാം. അന്ന് മുതൽ ഒരുമിച്ചായിരുന്നു കളിച്ചതും ചിരിച്ചതും ആഘോഷിച്ചതും എല്ലാം. ഇടക്കെന്നെങ്കിലും വിട്ടുനിൽക്കേണ്ടിവരുമ്പോൾ രണ്ടുപേരും ദുഃഖിച്ചിരിന്നു. പക്ഷെ കൂടിവന്നാൽ ഒന്നോ രണ്ടോ ആഴ്ച്ച അതിനുള്ളിൽ നീ ഓടിവരുമായിരുന്നു എന്റടുത്തേക്ക്തന്നെ. എന്നെ വിട്ടുനിന്നപ്പോഴുണ്ടായ കഥകളും കാര്യങ്ങളും വിശേഷങ്ങളും പങ്കുവെക്കാൻ ഒരിക്കലും മറന്നിരുന്നില്ല നീ. പക്ഷെ, ഇപ്പോ നിനക്ക് പുതിയ കുറെ ആൾക്കാരായ് കഥകളായ് ഓർമകളായ് ആഘോഷങ്ങളായ്. എല്ലാം പുതിയത്. എന്നാലും, നീ എന്നെ ഓർക്കാറേയില്ലേ ?
ഇങ്ങനെയൊരു കത്ത് നീ പ്രതീക്ഷിച്ചുകാണില്ല എന്നെനിക്കറിയാം. നിന്‍റെ പുതിയ ജീവിതത്തിലേക്ക് കടന്നുകയറാൻ ഞാൻ ശ്രമിക്കുന്നില്ല പക്ഷെ ഒരിക്കലെങ്കിലും നിന്നെ ഒന്നുകൂടെ കാണാൻ തോന്നിയതോണ്ട് എഴുതിയതാണ്. അവളോട് പറയാറുണ്ടോ നീ എന്നെക്കുറിച്ച്? നമ്മൾ ഒന്നിച്ച് കളിച്ച കളികളും കണ്ട സ്വപ്നങ്ങളെയും പറ്റി? നീ മറന്നോ അതൊക്കെ ?
ഒരുമിച്ച് കളിച്ചു നടന്നപ്പോ എപ്പോഴോ നിന്‍റെ വീട്ടുക്കാർക് തോന്നി നിന്‍റെ ജീവിതത്തിൽ ഒരു വളർച്ചയുണ്ടാവില്ല എന്റടുക്കെ നിന്നാലെന്ന്. അന്നൊക്കെ നീ എന്നോട് ചേർന്നിരുന്ന് സങ്കടങ്ങൾ പറഞ്ഞു കരഞ്ഞു. പക്ഷെ നിന്‍റെ വീട്ടുകാരുടെ അതേ ചിന്ത നിന്നിലേക്കും കയറാൻ അതികം നാൾ വേണ്ടിവന്നില്ല. പതിയേ നീ ഒരു പുതിയ ലോകം സ്വപ്നംകണ്ട് തുടങ്ങി. ഞാനും എന്‍റെ ഓർമകളും ഇല്ലാത്തൊരു ലോകം.
ഈ കത്ത് ഞാനിന്നെഴുതുമ്പോൾ നമ്മൾ തമ്മിൽ പിരിഞ്ഞിട്ട് പത്ത് കൊല്ലം പൂർത്തിയാവുകയാണ്. ഞാനൊത്തിരി മാറി... വലുതായി പക്ഷെ, ഇപ്പോഴും നിന്നോടുള്ള സ്നേഹത്തിനൊരു കുറവുമില്ല ട്ടോ . വളർച്ച മോഹിച്ചെന്നെ വിട്ടുപോകുമ്പോഴും നീ തിരിച്ചു വരുമെന്ന് ഞാൻ കരുതി. നിനക്കിഷ്ടമായിരുന്ന പലതും ഇപ്പോ ഇവിടെയില്ല. അതാണോ നീ വരാത്തത് ? അതോ നീ ഒരുപാട് മാറിയോ? ഒരുപാട് വളർന്നോ ?നമ്മൾക്കിനി നേരിൽ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമോ?
ദിവസവും ഒരായിരം അപരിചിതരുടെ മുഖങ്ങൾ കാണാറുൻട്. അതിൽ എന്ന്ം ഞാൻ നിന്നെയും തിരയാറുൻട്. പക്ഷെ ഈ കത്ത് കിട്ടുന്നതിനു മുൻപെപ്പോഴെങ്കിലും നീ എന്നെപ്പറ്റി ഓർത്തിട്ടുൻടോന്ന്പോലും സംശയമാ എനിക്ക്. സാരമില്ല, നിന്നോട് എനിക്ക് ക്ഷമിക്കാൻ കഴിയും . ഒരു വാക്ക് തരാം ഞാൻ. മടങ്ങിവന്നാൽ നിനക്കിപ്പോഴും എന്നെ തിരിച്ചറിയാൻ സാധിക്കും. രൂപംകൊൻട് ഞാൻ മാറിയെങ്കിലും മനസ്സ്‌കൊൻട് ഞാനിന്ന്ം നിന്‍റെ ആ പഴയ ചങായ്യെന്ന്യ. നീ വരുമെന്നെനിക്കറിയാം. ജീവിതത്തിൽ എത്രത്തോളം വലുതായാലും സ്നേഹിക്കാൻ എത്രപ്പേരെ കിട്ടിയാലും ഒരിക്കൽ നിനക്കു വന്നേപറ്റു ഈ എന്നിലേക്കുതന്നെ.
എന്ന്
അന്റെ കോഴിക്കോട്
അനക്ക് കോഴിക്കോടൻ ഭാഷേല് എഴുതാൻ വിചാരിച്ചെ പിന്നെ തോന്നി ഇയ്യ് ആ ഭാഷേം മറന്നിട്ടുണ്ടാവുമെന്ന്.
Comments
Post a Comment