Posts

Showing posts from September, 2016

ഒരു കത്ത്

ജനിച്ച് വീണന്നു മുതൽ നിനക്കെന്നെയ് എനിക്ക് നിന്നെയ്ം അറിയാം. അന്ന് മുതൽ ഒരുമിച്ചായിരുന്നു കളിച്ചതും ചിരിച്ചതും ആഘോഷിച്ചതും എല്ലാം. ഇടക്കെന്നെങ്കിലും വിട്ടുനിൽക്കേണ്ടിവരുമ്പോൾ രണ്ടുപേരും  ദുഃഖിച്ചിരിന്നു. പക്ഷെ കൂടിവന്നാൽ ഒന്നോ രണ്ടോ ആഴ്ച്ച അതിനുള്ളിൽ നീ ഓടിവരുമായിരുന്നു എന്റടുത്തേക്ക്തന്നെ. എന്നെ വിട്ടുനിന്നപ്പോഴുണ്ടായ കഥകളും കാര്യങ്ങളും വിശേഷങ്ങളും പങ്കുവെക്കാൻ ഒരിക്കലും മറന്നിരുന്നില്ല നീ. പക്ഷെ, ഇപ്പോ നിനക്ക് പുതിയ കുറെ ആൾക്കാരായ് കഥകളായ്  ഓർമകളായ്  ആഘോഷങ്ങളായ്. എല്ലാം പുതിയത്. എന്നാലും, നീ  എന്നെ ഓർക്കാറേയില്ലേ  ?    ഇങ്ങനെയൊരു  കത്ത് നീ പ്രതീക്ഷിച്ചുകാണില്ല എന്നെനിക്കറിയാം. നിന്‍റെ പുതിയ ജീവിതത്തിലേക്ക് കടന്നുകയറാൻ ഞാൻ ശ്രമിക്കുന്നില്ല പക്ഷെ ഒരിക്കലെങ്കിലും നിന്നെ ഒന്നുകൂടെ കാണാൻ തോന്നിയതോണ്ട് എഴുതിയതാണ്. അവളോട് പറയാറുണ്ടോ നീ എന്നെക്കുറിച്ച്? നമ്മൾ ഒന്നിച്ച്  കളിച്ച കളികളും കണ്ട സ്വപ്നങ്ങളെയും പറ്റി? നീ മറന്നോ അതൊക്കെ ? ഒരുമിച്ച് കളിച്ചു നടന്നപ്പോ എപ്പോഴോ നിന്‍റെ വീട്ടുക്കാർക് തോന്നി നിന്‍റെ ജീവിതത്തിൽ ഒരു വളർച്ചയുണ്ടാവില്ല ...