Posts

Showing posts from March, 2016

ഒരു ഗുൽമോഹർ പോലെ

Image
        ഗുൽമോഹർ പൂക്കൾ പന്തലണിയിച്ച ആ കലാലയ കവാടത്തിനു മുൻപിൽ നിൽക്കുമ്പോൾ അവൾ 25 കൊല്ലം മുൻപ് വിരിഞ്ഞ  ഗുൽമോഹറിന്‍റെ  നിറവും പ്രൌഡിയും ഓർത്തുപോയ്. ഒന്നിനും ഒരു മാറ്റവുമില്ല. യൗവ്വനത്തിന്‍റെ തുടിപ്പിന്നും ആ പൂക്കളിൽ കാണാമായിരുന്നു. അവളുടെ മുൻപിൽ തലയുയർത്തി പിടിച്ചു നിൽക്കുന്ന കെട്ടിടത്തിനൊരു തണലായിട്ടെന്നും ആ മരം അവിടെയുണ്ടായിരുന്നു, ഇന്നും അതവിടെ സ്ഥിതിചെയ്യുന്നു. വെറുമൊരു കെട്ടിടമല്ല ഇത് , ഈ കവാടത്തിനപ്പുറത്തെ ജീവിതം ആസ്വദിച്ചിട്ടുള്ളവരുടെ ജീവന്‍റെ ഒരംശമാണീ കെട്ടിടം. ജീവിതത്തിന്‍റെ ചെറുതും വലുതുമായ പടികൾ കയറുമ്പോളെല്ലാം തണൽ നൽകിയതിനും, ഒഴിവുനേരങ്ങളിൽ ഓർത്തെടുത്ത് മന്ദഹസിക്കാൻ കുറെയേറെ ഓർമ്മകൾ സമ്മാനിച്ചതിനും ഇവിടെനിന്നു പടിചിറങ്ങിയവരെന്നും കടപ്പെട്ടിരിക്കും ഈ കെട്ടിടത്തിനോട്.         അവൾ നടന്നടുത്തു , മുഖത്തൊരു  വേവലാതിയുണ്ട്.  എന്തൊക്കെയോ  ആലോചിച്ചിട്ടുള്ള ആശങ്കകളും ചോദ്യങ്ങളും അവളുടെ മനസ്സിൽ കടന്നുകൂടിയിട്ടുണ്ട്. ആ ചിന്തകളിൽ നിന്നവൾ മോചിതയായത്  പരിചിതമായൊരു ശബ്ദം കേട്ടിട്ടാണ് - ഒരു കൂട്ടം വിദ്യാർത്ഥികളുടെ ശബ്ദം. അവരാരെന്നോ ഏതു നാട്ടുക്കാരെന്നോ അവൾക്കറിയില്ല പക്ഷെ, ആ ചിരി, അതവളി